Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chirayinkeezhu

Kerala

വീ​ഴ്ച പ​റ്റി​യെ​ന്ന് പ​റ​ഞ്ഞ​വ​രോ​ട് പോ​യി ചോ​ദി​ക്കൂ; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​രി​ച്ച് ര​മ്യ ഹ​രി​ദാ​സ്

തി​രു​വ​ന​ന്ത​പു​രം: ‌ചി​റ​യ​ൻ​കീ​ഴ് കൈ​യാ​ങ്ക​ളി​യി​ൽ എം​എ​ൽ​എ​യ്ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന അ​ന്വേ​ഷ​ണ​സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ലി​ൽ പ്ര​തി​ക​രി​ച്ച് ര​മ്യ ഹ​രി​ദാ​സ്. വീ​ഴ്ച പ​റ്റി​യെ​ന്ന് പ​റ​ഞ്ഞ​വ​രോ​ട് പോ​യി ചോ​ദി​ക്കൂ എ​ന്നാ​യി​രു​ന്നു ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യു​ടെ പ്ര​തി​ക​ര​ണം.

കെ​പി​സി​സി യോ​ഗ​ത്തി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്ക്കെ​തി​രാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. കൈ​യാ​ങ്ക​ളി വി​വാ​ദ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച എം.​എം. ഹ​സ​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി ന​ൽ​കി​യ റി​പ്പോ​ർ​ട്ടും ര​മ്യ​യ്ക്കെ​തി​രാ​ണ്.

ര​മ്യ സ​മ​വാ​യം ഉ​ണ്ടാ​ക്കി പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ന്നും പ്ര​ശ്നം വ​ഷ​ളാ​ക്കി​യെ​ന്നും എം.​എം. ഹ​സ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ ര​മ്യ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​തി​ല്ലെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം.

Kerala

ര​മ്യ ഹ​രി​ദാ​സി​ന് വീ​ഴ്ച​യു​ണ്ടാ​യി; എം​എ​ൽ​എ പ്ര​ശ്നം വ​ഷ​ളാ​ക്കി​യെ​ന്ന് കെ​പി​സി​സി യോ​ഗ​ത്തി​ൽ എം.​എം. ഹ​സ​ന്‍റെ റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴ് കൈ​യാ​ങ്ക​ളി​യി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്ക്കെ​തി​രാ​യ നി​ല​പാ​ടു​മാ​യി കെ​പി​സി​സി യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ. കൈ​യാ​ങ്ക​ളി വി​വാ​ദ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച എം.​എം. ഹ​സ​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി ന​ൽ​കി​യ റി​പ്പോ​ർ​ട്ടും ര​മ്യ​യ്ക്കെ​തി​രാ​ണ്.

ര​മ്യ സ​മ​വാ​യം ഉ​ണ്ടാ​ക്കി പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ന്നും പ്ര​ശ്നം വ​ഷ​ളാ​ക്കി​യെ​ന്നും എം.​എം. ഹ​സ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​ല​വി​ൽ യോ​ഗ​ത്തി​ൽ ര​മ്യ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ ര​മ്യ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം.

ചി​റ​യി​ൻ​കീ​ഴി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണ് ര​മ്യ ഹ​രി​ദാ​സും പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ ഈ ​വി​ഷ​യം പാ​ർ​ട്ടി​ക്ക് ഏ​റെ നാ​ണ​ക്കേ​ടാ​യ​തി​നാ​ൽ കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തെ പ​രി​ഹ​രി​ക്കാ​നാ​ണ് നീ​ക്കം.

ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ൽ ഏ​ഴ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ത​ന്നെ​ക്കു​റി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മോ​ശം പ്ര​ച​ര​ണം ന​ട​ത്തി​യ​താ​ണ് താ​ൻ ചോ​ദ്യം ചെ​യ്ത​തെ​ന്നാ​യി​രു​ന്നു ര​മ്യ ഹ​രി​ദാ​സി​ന്‍റെ വാ​ദം.

Kerala

ചി​റ​യി​ൻ കീ​ഴി​ലെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ട്ടി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യും ചി​റ​യി​ൻ​കീ​ഴി​ലെ കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ പാ​ർ​ട്ടി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. പാ​ർ​ട്ടി​ക്കു വി​ധേ​യ​മാ​കാ​തെ​യു​ള്ള നി​ല​പാ​ട​ണ​ല്ലോ ര​മ്യ ഹ​രി​ദാ​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പാ​ർ​ട്ടി ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലാ​ത്ത ന​ട​പ​ടി​യാ​കും സ്വീ​ക​രി​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സീ​സ​ണ്‍ തു​ട​ങ്ങാ​ൻ പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് യോ​ഗ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​റി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ സ​ർ​ക്കാ​രി​ന് അ​തൃ​പ്തി​യു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും കൂ​ടി​യാ​ലോ​ചി​ച്ചു ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ തീ​ർ​ഥാ​ട​നം സു​ഗ​മ​മാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​വ​രു​ന്ന​താ​യും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്തും വി​വി​ധ വ​കു​പ്പു​ക​ളെ​യും ദേ​വ​സ്വം ബോ​ർ​ഡി​നെ​യും പ​ങ്കെ​ടു​പ്പി​ച്ചു​ള്ള യോ​ഗം പ​ന്പ​യി​ലും ചേ​രും.

Kerala

ര​മ്യ ഹ​രി​ദാ​സ് ചെ​യ്ത​ത് തെ​റ്റ്; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ.​പി. അ​നി​ൽ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ലെ കൈ​യാ​ങ്ക​ളി​യി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​ർ. സം​ഭ​വ​ത്തി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ​യ്ക്ക് വീ​ഴ്ച​യു​ണ്ടാ​യ​താ​യി എ.​പി.​അ​നി​ൽ​കു​മാ​ർ ആ​രോ​പി​ച്ചു.

കൈ​യാ​ങ്ക​ളി​യി​ൽ നി​ന്ന് ര​മ്യ മാ​റി​നി​ൽ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും എം​എ​ൽ​എ ചെ​യ്ത​ത് തെ​റ്റാ​യി​പോ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ സം​യ​മ​നം പാ​ലി​ക്കേ​ണ്ട​ത് നേ​താ​ക്ക​ളാ​ണ്. ഇ​ക്കാ​ര്യം ര​മ്യ ഹ​രി​ദാ​സ് ഓ​ർ​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​മ്യ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ ക​ണ്ട​തും തെ​റ്റാ​യി​പോ​യി. കെ.​സി. വേ​ണു​ഗോ​പാ​ലി​നെ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​ത് ശ​രി​യാ​യി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പി​ന്തു​ണ​യ്ക്കു​ന്ന ആ​ള​ല്ല കെ.​സി. വേ​ണു​ഗോ​പാ​ലെ​ന്നും മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പാ​ള​യം പ്ര​ദീ​പി​നെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫാ​ക്കി നി​യ​മി​ക്ക​ണ​മെ​ന്ന് കാ​ട്ടി നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ര​മ്യ ക​ത്ത് ന​ൽ​കി​യ​ത് ഇ​പ്പോ​ൾ വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും അ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ചി​റ​യി​ൻ​കീ​ഴി​ലെ ത​മ്മി​ല​ടി; എം.​എം.ഹ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നം​ഗ സ​മി​തി അ​ന്വേ​ഷി​ക്കും

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ ഉ​ൾ​പ്പെ​ട്ട ത​മ്മി​ല​ടി​യി​ൽ കോ​ൺ​ഗ്ര​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ റി​പ്പോ​ർ​ട്ടു ന​ൽ​കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മ​ണി പി. ​നാ​യ​ർ, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​നി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​വി​ഭാ​ഗ​ത്തു​മു​ള്ള​വ​രോ​ടും ഞാ​യ​റാ​ഴ്ച നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ സം​ഘ​ട​നാ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

പ​ര​സ്യ​മാ​യ ഏ​റ്റു​മു​ട്ട​ലു​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ പ്ര​ശ്നം സം​ഘ​ട​ന ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കാ​നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​മം. അ​തേ​സ​മ​യം എം​എ​ൽ​എ​യെ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ട​ക്കം 14 പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. 

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, എ​സ്‌​സി, എ​സ്‌​ടി അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം തു​ട​ങ്ങി​യ ഗു​രു​ത​ര വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ര​മ്യ ഹ​രി​ദാ​സും പാ​ള​യം പ്ര​ദീ​പും ചേ​ർ​ന്ന് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജി​ത് മു​ട്ട​പ്പ​ല​ത്തി​ന്‍റെ പ​രാ​തി.

Kerala

മ​ദ്യ​ല​ഹ​രി​യി​ല്‍ ചി​റ​യ​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് ചി​റ​യ​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പെ​രു​ങ്ങു​ഴി​സ്വ​ദേ​ശി സ​ജീ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് യു​വാ​വി​നെ ചി​റ​യി​ൻ​കീ​ഴ് വ​ലി​യ​ക​ട ജം​ഗ്ഷ​നി​ൽ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ട് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ത്ത് ഇ​യാ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ത്തി​ൽ വിജയം ഉറപ്പ്; താ​ൻ ഒ​രു നി​മി​ത്തം മാ​ത്ര​മാ​ണെ​ന്ന് രമ്യ ഹരിദാസ്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് ര​മ്യ ഹ​രി​ദാ​സ്. ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ത്തി​ൽ താ​ൻ ഒ​രു നി​മി​ത്തം മാ​ത്ര​മാ​ണെ​ന്നും പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും ര​മ്യ പ​റ​ഞ്ഞു.

യു​ഡി​എ​ഫി​നെ ഭ​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ജ​ന​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ ഈ ​ഉ​ത്ത​ര​വാ​ദി​ത്തം ഒ​ന്നി​ച്ച് ഏ​റ്റെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ര​മ്യ ആ​വ​ശ്യ​പ്പെ​ട്ടു. ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും ര​മ്യ ഹ​രി​ദാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ല​ത്തൂ​രി​ൽ പ്ര​വ​ർ​ത്തി​ച്ച അ​തേ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ചി​റ​യി​ൻ​കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പാ​ർ​ട്ടി ഏ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റി​ക്കൊ​ണ്ട് താ​ൻ ആ​ല​ത്തൂ​ർ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും ര​മ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

ര​മ്യ ഹ​രി​ദാ​സി​ന്‍റെ സ്ഥാ​നാ​ര്‍​ത്ഥി​ത്വം; കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ കോ​ലം ക​ത്തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ര​മ്യ ഹ​രി​ദാ​സി​ന്‍റെ സ്ഥാ​നാ​ര്‍​ത്ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​റ​യി​ന്‍​കീ​ഴ് കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി. ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ​യും ര​മ്യ ഹ​രി​ദാ​സി​ന്‍റെ​യും കോ​ലം ക​ത്തി​ച്ചു.

ര​മ്യ​യെ ചി​റ​യി​ന്‍​കീ​ഴി​ല്‍ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നേ​ര​ത്തെ​യും പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രി​യാ​യ ര​മ്യ​യെ ചി​റ​യി​ന്‍​കീ​ഴ് കെ​ട്ടി​യി​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശ​നം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

അ​ടൂ​ര്‍ പ്ര​കാ​ശ് തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ര​മ്യ ഭ​യ​ന്നോ​ടി​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്തു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. ഗ്രൗ​ണ്ടി​ല്‍ ഇ​റ​ങ്ങി പ്ര​വ​ര്‍​ത്തി​ക്കാ​തെ പാ​ട്ടും​പാ​ടി ക​റ​ങ്ങി ന​ട​ന്ന് തോ​റ്റ​യാ​ളാ​ണ് ര​മ്യാ ഹ​രി​ദാ​സ് എ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Kerala

പാ​ട്ടും പാ​ടി തോ​ൽ​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ വേ​ണ്ട; ര​മ്യാ ഹ​രി​ദാ​സി​നെ​തി​രെ പ​ട​യൊ​രു​ക്കം

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ എം​പി ര​മ്യാ ഹ​രി​ദാ​സി​നെ ചി​റ​യി​ന്‍​കീ​ഴി​ല്‍ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധം. കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ​രി​യാ​യ ര​മ്യ​യെ ചി​റ​യി​ന്‍​കീ​ഴി​ല്‍ കെ​ട്ടി​യി​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ഒ​രു വി​ഭാ​ഗം എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ല്‍​കി.

അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യാ​ണ്. ര​മ്യ ഭ​യ​ന്നോ​ടി​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്തു​ന്ന​തെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ഗ്രൗ​ണ്ടി​ല്‍ ഇ​റ​ങ്ങി പ്ര​വ​ര്‍​ത്തി​ക്കാ​തെ പാ​ട്ടും​പാ​ടി ക​റ​ങ്ങി ന​ട​ന്ന് തോ​റ്റ​യാ​ളാ​ണ് ര​മ്യാ ഹ​രി​ദാ​സെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ര​മ്യാ ഹ​രി​ദാ​സി​ന് സീ​റ്റ് ന​ല്‍​കു​ന്ന​ത് ജി​ല്ല​യി​ലെ ദ​ളി​ത് പ്ര​വ​ര്‍​ത്ത​ക​രെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. സ​മ​ര​ങ്ങ​ള്‍​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും നേ​തൃ​ത്വം ന​ൽ​കി​യ നേ​താ​ക്ക​ളെ ത​ഴ​യ​രു​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

93-ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​നം; ഡി​സം​ബ​ർ 31ന് ​ര​ണ്ട് താ​ലൂ​ക്കു​ക​ളി​ൽ പ്രാ​ദേ​ശി​ക അ​വ​ധി  

തി​രു​വ​ന​ന്ത​പു​രം: 93-ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 31ന് ​ര​ണ്ട് താ​ലൂ​ക്കു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ചി​റ​യി​ൻ​കീ​ഴ്, വ​ർ​ക്ക​ല താ​ലൂ​ക്ക് പ​രി​ധി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും, സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മു​ൻ നി​ശ്ച​യ പ്ര​കാ​ര​മു​ള്ള പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി ഒ​ന്നു വ​രെ​യാ​ണ് ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​നം.

 

Latest News

Corehub Up